തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം വീണ്ടും പ്രവര്‍ത്തന സജ്ജമാകുന്നു.

നാളെ മുതല്‍ (ഡിസംബര്‍ 16) നിയന്ത്രണങ്ങളോടെ സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണം മൂലം രണ്ടുമാസത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു.…

അനധികൃതമായി കടത്തുവാൻ ശ്രമിച്ച തേക്ക് തടികൾ പിടികൂടി.

അനധികൃതമായി കടത്തിക്കൊണ്ടുവന്ന 4 ലക്ഷം രൂപ വിലമതിക്കുന്ന തേക്കുതടിയും ലോറിയും ചുള്ളിമാനൂർ ഫ്‌ളൈയിങ് സ്‌ക്വാഡിന്റെ രാത്രികാല പരിശോധനയിൽ പനവൂർ ചുള്ളാളം ഭാഗത്തുനിന്നും…

കൊല്ലത്ത് ലോറിക്കുപിന്നില്‍ കാറിടിച്ച് യുവാവ് മരിച്ചു

കൊല്ലം പൂവന്‍പുഴയില്‍ ലോറിക്കുപിന്നില്‍ കാറിടിച്ച് യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം സ്വദേശി ക്ലിന്‍സ് അലക്‌സാണ്ടറാണ് മരിച്ചത് (23 ). കാര്‍ ഡ്രൈവറെ…

വിനോദത്തിനും വിശ്രമത്തിനും സാഹിത്യ കലാസ്വാദനത്തിനും ഫാം റോക്ക് ഗാർഡൻ ആന്റ് ബഷീർ പാർക്ക് വേദിയാകും – മന്ത്രി മുഹമ്മദ്‌ റിയാസ്

വിനോദത്തിനും വിശ്രമത്തിനും സാഹിത്യ കലാസ്വാദനത്തിനും ഫാം റോക്ക് ഗാർഡൻ ആന്റ് ബഷീർ പാർക്ക് വേദിയാകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ…

നാടിനെ നടുക്കിയ നരബലി|Nadine nadukiya narabali

Kuwait:പ്രവാസികള്‍ക്കുള്ള കുടുംബ വിസകള്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും നല്‍കി തുടങ്ങും

Kuwait)കുവൈറ്റില്‍ പ്രവാസികള്‍ക്കുള്ള കുടുംബ വിസകള്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും നല്‍കി തുടങ്ങുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ആദ്യ ഘട്ടത്തില്‍ 5 വയസ്സിനു…

മാധ്യമ പ്രവർത്തകനും , തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് മെമ്പറുമായ ഗോപി കൃഷ്ണന്റെ വേർപാടിൽ കേരള മീഡിയ പേഴ്സൺസ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി. വലിപ്പ ചെറുപ്പമില്ലാതെ മാധ്യമ പ്രവർത്തകരെ നേഞ്ചോട് ചേർത്തു നിർത്തിയ വലിയ മനസ്സിന്റെ ഉടമയെയാണ് ഗോപീകൃഷ്ണന്റെ വേർപാടിലൂടെ നഷ്ടപ്പെട്ടതെന്ന് കെ എം പി. യു സംസ്ഥാന പ്രസിഡന്റ് എം റഫീഖ്, സംസ്ഥാന സമിതി അംഗം ബി. ഹർഷകുമാർ ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എ അബൂബക്കർ , ജനറൽ സെക്രട്ടറി അനിൽ സംസ്ക്കാര , ട്രഷറർ കൊറ്റാമം ചന്ദ്രകുമാർ , മീഡിയാ കോഡിനേറ്റർ മുന്ന പാപ്പനംകോട് തുടങ്ങിയവർ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.

2023 ഫെബ്രുവരി 27 ന് തലസ്ഥാനത്ത് നടക്കുന്ന KMPU അർദ്ധ വാർഷിക സമ്മേളന വിജയത്തിനായി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനം. സംസ്ഥാന പ്രസിഡന്റ് എം .റഫീഖ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം ബി .ഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന തൊഴിൽ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും , ജില്ലയിലെ വിവിധ താലൂക്കുകളിൽ സമ്മേളനങ്ങൾ നടത്താനും ഭാരവാഹികളെ ചുമതലപ്പെടുത്തി. സംസ്ഥാന തലത്തിൽ ആരംഭിക്കുന്ന മീഡിയാ ഹൗസിന്റെ പ്രവർത്തനം തലസ്ഥാന ജില്ലയിൽ ശക്തിപ്പെടുത്താനും ജനുവരി മുതൽ കെ എം പി. യു.ജില്ലാ വാർത്താ പത്രിക പ്രസിദ്ധികരിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എ.അബൂബക്കർ അദ്ധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി അനിൽ സംസ്ക്കാര സ്വാഗതം ആശംസിച്ചു. ജില്ലാ മീഡിയാ കോഡിനേറ്റർ മുന്ന പാപ്പനംകോട്, നേതാക്കളായ വി ശിവകുമാർ ,കെ .രതീഷ്, സുന്ദർ കുമാർ , തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ കൊറ്റാമം ചന്ദ്രകുമാർ കൃതജ്ഞത രേഖപ്പെടുത്തി.

ഇവി ചാര്‍ജിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈദ്യുതി ഭവനില്‍ നിര്‍വഹിച്ചു. ഹരിതോര്‍ജം പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാകുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പത്തനംതിട്ട ജില്ലയില്‍ പത്തനംതിട്ട കൂടാതെ തിരുവല്ല, പമ്പ എന്നിവിടങ്ങളിലായി മൂന്ന് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്. മൂന്ന് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷന്‍ കൂടാതെ 33 പോള്‍ മൗണ്ടഡ് സ്റ്റേഷനുകളും കൂടി ഉള്‍പ്പെടുന്ന വിപുലമായ ചാര്‍ജിംഗ് ശൃംഖലയാണ് ജില്ലയില്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചാര്‍ജിംഗിനുളള മൊബൈല്‍ ആപ്ലിക്കേഷന്‍ ചാര്‍ജ് മോഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്. സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നതിന് ഓപ്പറേറ്ററുടെ സഹായമാവശ്യമില്ലെന്നതും ഇവി ചാര്‍ജിംഗിന്റെ പ്രത്യേകതയാണ്.

തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് സ്ഥിതിചെയ്യുന്ന മുഹിയുദ്ദീൻ പള്ളി നൂറ്റാണ്ടുകൾ പഴക്കമുള്ള പുരാതന തീർഥാടന കേന്ദ്രമാണ്.

വിഴിഞ്ഞത്തെ ജനങ്ങൾ ഒത്തൊരുമിച്ച് നടത്തുന്ന ആഘോഷമാണ് ഇവിടുത്തെ ഉറൂസ്. മലയാളിയുടെ മതസാഹോദര്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും പ്രതീകമാണ് മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസ്. സമീപത്തെ…