ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; 2 പേർ അറസ്റ്റിൽ, കുടുങ്ങിയത് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ.വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ. മാനന്തവാടി പൊലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. വിഷ്ണു, നബീൽ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു.ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആയിരുന്നു കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച ക്രൂരത അരങ്ങേേറിയത്. വിനോദ സഞ്ചാരികളാണ് കാറിൽ കൈ ചേർത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്‍റെ പിൻഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.ചെക്ക് ഡാം കാണാൻ എത്തിയ യുവാക്കൾ കൂടൽ കടവിൽ വച്ച് മറ്റ് ഒരു കാർ യാത്രക്കാരുമായി വാക്ക് തർക്കം ഉണ്ടായി. ഇതിൽ ഇടപെട്ട നാട്ടുകാർക്ക് നേരെയായി പിന്നീട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാൻ തുടങ്ങിയപ്പോൾ മാതൻ തടഞ്ഞു.കാറിൽ വിരൽ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേർത്തു പിടിച്ച് അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കൾ വലിച്ചിഴച്ചു. പിന്നാലെ വന്ന കാറ് യാത്രക്കാർ ബഹളം വെച്ചതോടെയാണ് മാതനെ വഴിയിൽ തള്ളിയത്. കൈയ്ക്കും കാലിനും ശരീരത്തിൻറെ പിൻഭാഗത്തും സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് മാതൻ പറഞ്ഞു.

മുണ്ടക്കയം ചൂരൽമല ദുരന്ത ബാധിതർക്ക്10- വീടുകളുടെ തറക്കല്ലിടൽമന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

ടി. സിദ്ധീവ്എ.എൽഎ അധ്യക്ഷതയും, യഹ്യാ ഖാൻ തലയ്ക്കൽ സ്വാഗതവും പറഞ്ഞു.സ്വന്തമായി സ്ഥലമുള്ള പത്തു കുടുംബങ്ങൾക്ക് മൂന്നു മാസം കൊണ്ട് 750 മുതൽ…

മുണ്ടക്കയം ചൂരൽമല ദുരന്ത ബാധിതർക്ക്10- വീടുകളുടെ തറക്കല്ലിടൽമന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

ടി. സിദ്ധീവ്എ.എൽഎ അധ്യക്ഷതയും, യഹ്യാ ഖാൻ തലയ്ക്കൽ സ്വാഗതവും പറഞ്ഞു.സ്വന്തമായി സ്ഥലമുള്ള പത്തു കുടുംബങ്ങൾക്ക് മൂന്നു മാസം കൊണ്ട് 750 മുതൽ…

കള്ളക്കേസെടുക്കുന്ന പൊലീസുകാരെ വിചാരണ ചെയ്യാൻ മുൻകൂർ അനുമതി ആവശ്യമില്ല: സുപ്രീം കോടതി

ന്യൂഡൽഹി: വ്യക്തികൾക്കുമേൽ വ്യാജ തെളിവുകളോ കള്ളക്കേസുകളോ ചുമത്തുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ മുൻകൂർ അനുമതിയുടെ ആവശ്യമില്ലെന്ന് സുപ്രീം കോടതി. ഇത്തരം…

മുണ്ടക്കയം ചൂരൽമല ദുരന്ത ബാധിതർക്ക്10- വീടുകളുടെ തറക്കല്ലിടൽമന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു.

ടി. സിദ്ധീവ്എ.എൽഎ അധ്യക്ഷതയും, യഹ്യാ ഖാൻ തലയ്ക്കൽ സ്വാഗതവും പറഞ്ഞു.സ്വന്തമായി സ്ഥലമുള്ള പത്തു കുടുംബങ്ങൾക്ക് മൂന്നു മാസം കൊണ്ട് 750 മുതൽ…

Kerala Gold Price Today: ഇന്ന് ആശ്വാസ വെള്ളി! സ്വർണവിലയിൽ കുറവ്, പ്രതീക്ഷയോടെ ഉപഭോക്താക്കൾ

Kerala gold price today: കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഒരേ നിരക്കിലായിരുന്നു VMTV NEWS Kerala Gold Price Today:…

Mallikarjun Kharge Vs Jagdeep Dhankhar: താൻ കർഷകൻ്റെ മകനെന്ന് ധൻഖർ, താൻ തൊഴിലാളിയുടെ മകനെന്ന് തിരിച്ചടിച്ച് ഖാർഗെ! രാജ്യസഭയിൽ വാക്പോര്, സഭ ഇന്നത്തേക്ക് പിരിഞ്ഞു

Kharge Vs Dhankhar: നിങ്ങൾ കോൺഗ്രസിനെ അപമാനിക്കുന്നുവെന്നും ഞങ്ങൾ ഇവിടെ വന്നത് പ്രശംസ കേൾക്കാനല്ലെന്നും ഖാർഗെ പ്രതികരിച്ചു. VMTV NEWS രാജ്യസഭാ…

Fact Check: ഇത് സിപിഎം ഇറക്കിയ മദ്യ ബ്രാന്റോ? സത്യമറിയാം

VMTV NEWS സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ ബിയര്‍ കുപ്പിയില്‍ കുടിവെള്ളം നല്‍കിയ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുവേണ്ടി…

RBI gets bomb threat: റിസർവ് ബാങ്കിന് ബോംബ് ഭീഷണി! സന്ദേശമെത്തിയത് ആർബിഐ ഗവർണർക്ക്

Reserve Bank of India gets bomb threat: സഞ്ജയ് മൽഹോത്ര 26-ാമത് ഗവർണറായി ചുമതലയേറ്റതിന് ദിവസങ്ങൾക്ക് ശേഷമാണ് ഭീഷണി ഇമെയിൽ…

Pushpa Star Allu Arjun Arrested: തിക്കിലും തിരക്കിലും പെട്ട് യുവതിയുടെ മരണം: അല്ലു അര്‍ജുന്‍ അറസ്റ്റില്‍

VMTV NEWS പുഷ്പ 2ൻ്റെ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ…