Author: media Reporter
ലഹരിമരുന്നുമായി നിയമ വിദ്യാർഥി പിടിയിൽ. എംഡിഎംഎ വിൽപ്പന നടത്തുന്നതിനിടെയാണ് നിയമ വിദ്യാർഥിയായ, മലയം സ്വദേശി ജിനേഷ് വിജയനെ എക്‌സൈസ് പിടികൂടിയത്. ഇയാളിൽ നിന്നും 4.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതിനും പൊലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനുമായി വെളുത്ത ഷർട്ടും കറുത്ത പാന്റും ധരിച്ചായിരുന്നു ഇയാൾ ലഹരിക്കച്ചവടം നടത്തിയിരുന്നത്.
DrugArrest #MDMA #LawStudent #ExciseDepartment #DrugBust #DrugPeddling