കോസ്റ്റാറിക്കക്കെതിരെ വമ്പന്‍ ജയം ലക്ഷ്യമിട്ടാണ് ജര്‍മനി ഇന്നലെ കളത്തിലിറങ്ങിയത്. പത്താം മിനിറ്റില്‍ തന്നെ ജര്‍മനിയുടെ സെര്‍ജ് ഗ്‌നാബ്രിയിലൂടെ ആദ്യ ഗോള്‍ പിറന്നു. ഗോള്‍ മഴ പ്രതീക്ഷിച്ചെത്തിയ ആരാധകര്‍ പക്ഷെ നിരാശപ്പെട്ടു. ആദ്യ പകുതിയില്‍ ജര്‍മനിയെ കൂടുതല്‍ ഗോളടിക്കാന്‍ കോസ്റ്റാ റിക്ക അനുവദിച്ചില്ല. രണ്ടാം പകുതിയിലാകട്ടെ യെല്‍സിന്‍ ജേഡയിലൂടെ കോസ്റ്റാ റിക്ക സമനില ഗോള്‍ നേടുകയും ചെയ്തു.
58-ാം മിനിറ്റിലായിരുന്നു ഇത്.
70-ാം മിനിറ്റില്‍ യുവാന്‍ പാബ്ലോ വര്‍ഗാസ് കോസ്റ്റാ റിക്കയെ മുന്നിലെത്തിച്ചു. ഇതോടെ മറ്റൊരു അട്ടിമറിയിലേക്കാണോ മത്സരം നീങ്ങുന്നതെന്നുപോലും സംശയിച്ചു. പക്ഷെ മൂന്ന് മിനിറ്റുകള്‍ക്കകം കയ് ഹാവെര്‍ട്‌സ് ജര്‍മനിക്കായി സമനില ഗോള്‍ നേടി. കളി തീരാന്‍ അഞ്ച് മിനിറ്റ് ശേഷിക്കെ മൂന്നാം ഗോളിലൂടെ ജര്‍മനി ജയം ഉറപ്പിച്ചു. ഹാവെര്‍ട്‌സാണ് ഗോളടിച്ചത്. 89-ാം മിനിറ്റില്‍ നിക്ലാസ് ഫുള്‍ക്രുഗ് ഒരു ഗോള്‍ കൂടി നേടി ജര്‍മനിക്ക് ആധികാരിക ജയം സമ്മാനിച്ചു. പക്ഷെ ജയിച്ചിട്ടും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താകേണ്ടിവന്നിരിക്കുകയാണ് ജര്‍മനിക്ക്