വയനാട് വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടി കുറുക്കൻമൂലയിലെ ബൈജു തോമസിന്റെ പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. ഫാമിലെ മുപ്പതോളം പന്നികൾ രോഗം ബാധിച്ച് ചത്തിരുന്നു.
തുടർന്ന് നടത്തിയ സാമ്പിൾ പരിശോധനയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിൽ അവശേഷിക്കുന്ന പന്നികളെയും സമീപത്തെ ഫാമുകളിലെ പന്നികളെയും പ്രതിരോധനടപടിയുടെ ഭാഗമായി കൊന്നൊടുക്കും