വാഗമണിൽ(vagamon) കൊക്കയിലേക്ക് വീണ വിദ്യാർത്ഥി(student)യെ രക്ഷപ്പെടുത്തി. തമിഴ്നാട്(tamilnadu) കോയമ്പത്തൂർ ശരവണപ്പെട്ടി കുമാര ഗുരു എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം വിദ്യാർത്ഥിയായ സജ്ഞയ് ആണ് രാവിലെ 7 മണിയോടെ കാരികാടിന് സമീപം
കൊക്കയിൽ വീണത്.
നടുവിനും കാലിനും പരുക്കേറ്റ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോളേജിൽ നിന്നും 41 പേർ അടങ്ങിയ സംഘമാണ് വാഗമണിൽ വിനോദയാത്രക്കായി എത്തിയത്.