
താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലര്‍ തീപിടിച്ചു. ചുരം ആറാം വളവിലും ഏഴാം വളവിലും ഇടയില്‍ രാവിലെ 10 മണിയോടെയാണ് സംഭവം. ചുരം കയറുകയായിരുന്ന ട്രാവലറില്‍ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവര്‍ പുറത്തിറങ്ങുകയായിരുന്നു. ഫയര്‍ഫോഴ്‌സ് പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
