Palakkad: ഗിയര്‍ തെറ്റി വീണു; ലോറി പുറകോട്ട് ഉരുണ്ട് റോഡിന്റെ മറുവശം കടന്ന് ഇടിച്ചു നിന്നു

Spread the love

പാലക്കാട് വാളയാറില്‍ നിര്‍ത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് റോഡിന്റെ മറുവശം കടന്ന് ഇടിച്ചു നിന്നു. വാളയാര്‍ ആര്‍ ടി ഒ ഔട്ട് ചെക്ക് പോസ്റ്റിന് സമീപമാണ് സംഭവം.

കോയമ്പത്തൂര്‍ ദിശയിലേക്ക് നിര്‍ത്തിയിട്ട ലോറി പുറകോട്ട് ഉരുണ്ട് എതിര്‍വശത്തെ ട്രാക്കിലേക്ക് കടന്ന് ഇടിച്ചു നില്‍ക്കുകയായിരുന്നു.

ഈ സമയം മറ്റു വാഹനങ്ങള്‍ കടന്നു പോകാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഗിയര്‍ മാറി വീണതാണ് ലോറി പുറകോട്ട് പോകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published.