ലീഗിലെ വിഭാഗീയത പ്രകടമാക്കുന്ന എം.കെ. മുനീറിൻറെ ശബ്ദ സന്ദേശം പുറത്ത്.ഹരിത വിഷയത്തിൽ ലീഗ് തീരുമാനങ്ങൾ എകപക്ഷീയമായിരുന്നു .സാദിഖലി തങ്ങളും പി.എം.എ സലാമും ഏകപക്ഷീയമായാണ് തീരുമാനങ്ങൾ എടുത്തത്.ഹരിതക്കെതിരെ നടപടി എടുത്തത് വ്യക്തി വൈരാഗ്യം തീർക്കുന്ന രീതിയിലെന്നും മുനീർ പറഞ്ഞു .
ഹരിത വിഷയത്തിൽ താനും ഇ.ടിയും കെ.പി.എ മജീദും ഒരേ നിലപാടുകാർ ആണെന്നും പക്ഷെ തങ്ങളുടെ നിർദേശങ്ങൾ നേതൃത്വം തളളിയെന്നും ലത്തീഫ് തുറയുറിനെ പുറത്താക്കിയത് തെറ്റായ നടപടിയെന്നും മുനീർ പറഞ്ഞു .ശബ്ദസന്ദേശം കൈരളി ന്യൂസിന് ലഭിച്ചു .