Kochi: കാനയില്‍ വീണ് മൂന്നു വയസ്സുകാരന് പരുക്ക്

Spread the love

കൊച്ചി പനമ്പിള്ളി നഗറില്‍ അമ്മയ്ക്കൊപ്പം നടന്നുപോയ മൂന്നുവയസ്സുകാരന്‍ ഓടയില്‍ വീണു പരിക്കേറ്റു. നടപ്പാതയുടെ വിടവിലൂടെ കുട്ടി ഓടയിലേക്ക് വീഴുകയായിരുന്നു. പനമ്പിള്ളി നഗര്‍ ഗ്രന്ഥപ്പുര ലൈബ്രറിക്ക് സമീപം വോക്ക് വേയിലെ ഓടയില്‍ വെച്ചാണ് സംഭവം.

അഴുക്കുവെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ കുട്ടി, ഒഴുകിപ്പോകാതിരുന്നത് അമ്മയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ്. പൊടുന്നനെ ഓടയിലേക്കിറങ്ങിയ അമ്മ കുട്ടിയെ കാലുകൊണ്ട് ഉയര്‍ത്തിപ്പിടിച്ചു.

അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ ചെറുപ്പക്കാരാണ് കുട്ടിയെ ഓടയില്‍ നിന്നും പുറത്തെടുത്തത്. വീഴ്ചയുടെ ആഘാതത്തില്‍ പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെങ്കിലും 24 മണിക്കൂര്‍ കുട്ടിയെ നിരീക്ഷണത്തിലാക്കി

Leave a Reply

Your email address will not be published.