ഗിനിയ(guinea)യില്‍ ബന്ദികളാക്കിയ നാവികരെയും കൊണ്ട് കപ്പല്‍ നൈജീരിയയിലേക്കു പുറപ്പെട്ടു.കപ്പലിന്റെ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തു. ഇതോടെ 26 നാവികരുടെയും മോചനം വൈകാന്‍ സാധ്യതയേറി. നൈജീരിയയില്‍ പോയി നിയമനടപടി നേരിടുമെന്നും നാട്ടില്‍ തിരിച്ചെത്തുമെന്നും സനു ജോസ് പറഞ്ഞു.
ക്രൂഡോയിൽ മോഷണം ആരോപിച്ചാണ് ഗിനിയൻ നാവികസേന കപ്പൽ പിടികൂടിയത്. മോഷണക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് നൈജീരിയയിലാണ്. നൈജീരിയയിലെ അക്പോ എണ്ണശാലയിൽനിന്ന് എണ്ണ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാണ് നൈജീരിയൻ നേവി ആരോപിക്കുന്നത്. ഓഗസ്റ്റ് എട്ടിനാണ് ഗിനിയൻ നേവി എം.ടി ഹീറോയിക് ഇദുൻ കസ്റ്റഡിയിലെടുത്തത്.
നൈജീരിയയും ഗിനിയയും തമ്മിൽ രണ്ട് മാസമായി നടന്ന നയതന്ത്ര ചർച്ചകൾക്കൊടുവിൽ കപ്പൽ നൈജീരിയക്ക് കൈമാറാൻ ധാരണയായെന്ന് നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കപ്പലിൽ മൂന്ന് മലയാളികളടക്കം 15 ഇന്ത്യക്കാരാണുള്ളത്. 11 ഇതര രാജ്യക്കാരുമുണ്ട്