7 പദ്ധതികൾക്കാണ് ഇന്നലെ കേരള കയർ കോർപ്പറേഷനിൽ തുടക്കം കുറിച്ചത്. ആധുനികവൽക്കരണം ലക്ഷ്യമിട്ടുകൊണ്ട് റിസർച്ച് ആൻ്റ് പ്രൊഡക്ഷൻ ഡിസൈൻ സെൻ്ററും പുതുതലമുറയെ ലക്ഷ്യമിട്ടുകൊണ്ട് അന്താരാഷ്ട്ര നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലന കേന്ദ്രവും കയറ്റുമതിയിൽ നേട്ടം കൊയ്യുന്നതിനായി എക്സ്പോർട്ട് ഡിവിഷനും ഇതിന് പുറമെ കയർ പാർക്ക്, ഓഡിറ്റോറിയം, ഇൻ്റർനാഷണൽ ഡിസ്പ്ലേ സെൻ്റർ, പ്രൊഡക്റ്റ് ലോഞ്ച് എന്നിവയാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്നുള്ള മികച്ച ഡിസൈനർമാരാണ് ഡിസൈൻ സെൻ്ററിനൊപ്പം പ്രവർത്തിക്കുന്നത്. എക്സ്പോർട്ട് രംഗത്താവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും നേടിയാണ് എക്സ്പോർട്ട് ഡിവിഷൻ പ്രവർത്തനം ആരംഭിക്കുന്നത്. ആധുനികവൽക്കരണത്തിലൂടെ സ്ഥാപനത്തെ മത്സരക്ഷമമാക്കാനും സ്വകാര്യമേഖലയുമായുള്ള ആരോഗ്യകരമായ മത്സരത്തിലൂടെ കയർമേഖലയെ ലാഭകരമാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന് സഹായകമാകുന്നതാകും ഈ പദ്ധതികൾ. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് രാജീവ്