24 സംസ്ഥാനങ്ങളിലായി 66.9 കോടി വ്യക്തികളുടെ ഡേറ്റ മോഷ്ടിച്ചു; യുവാവ് അറസ്റ്റില്‍..

Spread the love

ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ മോഷണം പുറത്ത് കൊണ്ടുവന്ന് ഹൈദരാബാദ് പൊലീസ്. രാജ്യത്തെ 66.9 കോടി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡേറ്റ കൈവശം വെച്ച വിനയ് ഭരദ്വാജ് എന്നയാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്യം കണ്ട ഏറ്റവും വലിയ ഡേറ്റ മോഷണമാണ് ഹൈദരാബാദിലെ സൈബരാബാദ് പൊലീസ് പുറത്തു കൊണ്ടുവന്നത്.

രാജ്യത്തെ 66.9 കോടി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഡേറ്റ കൈവശം വെച്ച വിനയ് ഭരദ്വാജ് എന്നയാളിനെയാണ് പൊലീസ് പിടികൂടിയത്. ബൈജൂസ്, വേദാന്തു തുടങ്ങിയ എഡ്യു-ടെക് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഡേറ്റകള്‍, എട്ട് മെട്രോ നഗരങ്ങളിലെ 1.84 ലക്ഷം ഓണ്‍ലൈന്‍ ടാക്‌സി ഉപയോക്താക്കളുടെ വിവരങ്ങള്‍, 4.5 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ഇയാള്‍ മോഷ്ടിച്ചു.

കൂടാതെ ജിഎസ്ടി, വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനുകള്‍, പ്രമുഖ ഇ-കൊമേഴ്‌സ് പോര്‍ട്ടലുകള്‍, സോഷ്യല്‍ മീഡിയ, ഫിന്‍ടെക് കമ്പനികള്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ ഉപഭോക്തൃ വിവരങ്ങളും വിനയ് ഭരദ്വാജ് ചോര്‍ത്തിയതായി പൊലീസ് പറഞ്ഞു.

ആര്‍ടിഒ വിവരങ്ങള്‍, ആമസോണ്‍, നെറ്റ്ഫ്‌ലിക്‌സ്, യൂട്യൂബ്, തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെയും ഉപഭോക്തൃ ഡാറ്റ പ്രതി കൈവശം വെചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ രാജ്യത്തെ 24 സംസ്ഥാനങ്ങളിലെയും എട്ട് മെട്രോപൊളിറ്റന്‍ നഗരങ്ങളിലെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വ്യക്തിപരവും രഹസ്യാത്മകവുമായ വിവരങ്ങള്‍ മോഷ്ടിക്കുകയും കൈവശം വയ്ക്കുകയും വില്‍ക്കുകയും ചെയ്തതായാണ് ഹൈദരാബാദ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published.