Spread the love

പൂവത്തൂർ ഗവ: എൽ പി എസ്സിന്റെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് നാടിന്റെ നിറസാന്നിദ്ധ്യത്തിൽ ഉത്സവച്ഛായയിൽ തുടക്കമായി. ഒരു വർഷം നീണ്ടു നിൽക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളുടെ വിളംബരമറിയിച്ചു കൊണ്ട് എൽ പി എസ്സിലെ വിദ്യാർത്ഥികളും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഹയർസെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളും അണി നിരന്ന ആകർഷകമായ വിളംബരറാലി നടന്നു. റാലിയിലെ കൊച്ചു കുട്ടികളുടെ വിവിധ വേഷങ്ങൾ
കൂടുതൽ മനോഹാരിത പകർന്നു. തുടർന്ന് പൂവത്തൂർ ജംഗ്‌ക്ഷനിൽ വച്ച് നൂറുകണക്കിന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ വജ്ര ജൂബിലി ലോഗോ നഗരസഭ ചെയർ പഴ്സൺ സി. എസ്. ശ്രീജ സ്കൂളിലെ ആദ്യ വിദ്യാർത്ഥി ആയ എം. പ്രഭാകരൻ നായർക്ക് നൽകി പ്രകാശിപ്പിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥി ശ്രീ. സുനിൽ ശങ്കര ആണ് ലോഗോ തയ്യാറാക്കിയത്. സ്ക്കൂളിനോടുള്ള ആദരവ് പ്രകടിപ്പിച്ചു കൊണ്ട് വജ്ര ജൂബിലി ദീപം സ്ക്കൂളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും തെളിയിച്ചു.
ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ എസ്. എസ് ബിജു. അദ്ധ്യക്ഷനായിരുന്നു. PTA പ്രസിഡന്റ് എച്ച്. ഹരീഷ് സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു, കൗൺസിലർമാരായ എം.എസ്. ബിനു, ലേഖാ വിക്രമൻ , പൂവത്തൂർ HSS പ്രിൻസിപ്പൽ അജിത, ഹെഡ്മിസ്ട്രസ്സ് ശ്രീവിദ്യ, പൂവത്തൂർ ഭാർഗവൻ, പൂവത്തൂർ ചിത്രസേനൻ , പൂവത്തൂർ ജയൻ എന്നിവർ പങ്കെടുത്തു. ബി. ബി. സുരേഷ്, PTA വൈസ് പ്രസിഡന്റ് അഞ്ചു , PYA അംഗങ്ങളായ സോണിയ , വിനീത , സീനിയർ അസിസ്റ്റന്റ് സനൂജ, സ്റ്റാഫ് സെക്രട്ടറി . അനീഷ് , സ്മിത, സൗമ്യ, ആരതി, രഞ്ജിനി തുടങ്ങിയവർ വിളംബര റാലിക്ക് നേതൃത്വം നൽകി. ചടങ്ങിന് സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് എസ്. ജെ. ഷൈല നന്ദി രേഖപ്പടുത്തി.

Leave a Reply

Your email address will not be published.