ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്

Spread the love

ടെസ്റ്റ് ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ റൺസ് അടിസ്ഥാനമാക്കി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കി ബംഗ്ലാദേശ്. 546 റൺസിന് അഫ്ഗാനിസ്താനെ തകർത്താണ് ബംഗ്ലാദേശ് മിന്നുന്ന ജയം സ്വന്തമാക്കിയത്. 662 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്താൻ നാലാം ദിവസം 115 റൺസിന് പുറത്തായി.

രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ നജ്മുൽ ഹുസൈൻ ഷാന്റോ ആണ് കളിയിലെ താരം. ഷാന്റോ ആദ്യ ഇന്നിംഗ്സിൽ 146 റൺസും രണ്ടാം ഇന്നിംഗ്സിൽ 124 റൺസുമാണ് അടിച്ചു കൂട്ടിയത് .രണ്ടാം ഇന്നിങ്സിൽ മോമിനുൽ ഹഖ് പുറത്താവാതെ 121 റൺസും നേടി. 2005ൽ ചിറ്റഗോംഗിൽ സിംബാബ്‌വെക്കെതിരെ നേടിയ 226 റൺസ് ജയമായിരുന്നു ബംഗ്ലാദേശിന്റെ ഇതിനു മുമ്പുള്ള ഏറ്റവും വലിയ ജയം.

Leave a Reply

Your email address will not be published.