ഹൈറിച്ച്‌ മണിചെയിൻ സാമ്ബത്തിക തട്ടിപ്പ് ; ശ്രീനയും പ്രതാപനും ഇന്ന് ഇഡി ഓഫീസില്‍ കീഴടങ്ങിയേക്കും

Spread the love

തൃശൂർ: തൃശ്ശൂരിലെ ഹൈറിച്ച്‌ മണിചെയിൻ സാമ്ബത്തിക തട്ടിപ്പ് കേസില്‍ ഒളിവില്‍ക്കഴിയുന്ന പ്രതികള്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങും.

പ്രതികള്‍ രാവിലെ ഇഡി ഓഫീസില്‍ ഹാജരാകുമെന്നാണ് അഭിഭാഷകർ കോടതിയെ അറിയിച്ചിട്ടുള്ളത്. കമ്ബനി ഉടമ പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവരാണ് ഹാജരാകുക. പ്രതികള്‍ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ എൻഫോഴ്സ്മെന്‍റിന്‍റെ അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. തൃശ്ശൂരിലെ വീട്ടില്‍ ഇഡി റെയ്ഡ് നടക്കുന്നതിനിടെയാണ് പ്രതികള്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ ഒളിവില്‍ പോയത്.

മണിചെയിന്‍ മാതൃകയില്‍ സാമ്ബത്തിക തട്ടിപ്പ് തുടങ്ങിയ ചേര്‍പ്പിലെ പ്രതാപനും ഭാര്യ ശ്രീനയും സഹായി ശരണ്‍ കടവത്തും ഒരു കോടി എണ്‍പത്തിമൂന്ന് ലക്ഷം ഐഡികളില്‍ നിന്നായി രണ്ടായിരം കോടിയിലേറെ തട്ടിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക നിഗമനം. ആദ്യം ഹൈറിച്ച്‌ ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി. പതിനായിരം രൂപയുടെ വൗച്ചര്‍ വാങ്ങി ചങ്ങലക്കണ്ണിയില്‍ ചേരുന്നവരുടെ അക്കൗണ്ടിലേക്ക് പണം ഒഴുകുമെന്നായിരുന്നു വാഗ്ദാനം.

Leave a Reply

Your email address will not be published.