ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി അലക്‌സാണ്ടര്‍ തോമസിനെ നിയമിച്ചു

Spread the love

കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി അലക്‌സാണ്ടര്‍ തോമസിനെ നിയമിച്ചു. ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് വി ഭാട്ടി സുപ്രീംകോടതി ജഡ്ജിയായി മാറിയതോടെയാണ് പുതിയ നിയമനം. ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിയാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.2014 ജനുവരി 23ന് അഡീഷണല്‍ ജഡ്ജിയായാണ് അലക്സാണ്ടര്‍ തോമസ് ഹൈക്കോടതിയില്‍ നിയമിതനായത്. 2016 മാര്‍ച്ച് 10ന് സ്ഥിരം ജഡ്ജിയായി നിയമിതനായി. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വെങ്കട്ടനാരായണ ഭട്ടി, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചുള്ള വിജ്ഞാപനം കഴിഞ്ഞ ദിവസം കേന്ദ്രം പുറപ്പെടുവിച്ചിരുന്നു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32 ആയി ഉയര്‍ന്നു.ജസ്റ്റിസ് ഭാട്ടിക്ക് 2027 മെയ് ആറുവരെ കാലാവധിയുണ്ടാകും. ജസ്റ്റിസ് ഭൂയാന്‍ 2029 ആഗസ്റ്റ് രണ്ടിനായിരിക്കും വിരമിക്കുക. ഇരുവരെയും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കഴിഞ്ഞയാഴ്ചയാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്.

Leave a Reply

Your email address will not be published.