ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് മരണം; 200 പേര്‍ കുടുങ്ങിക്കിടക്കുന്നു

Spread the love

ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് പേര്‍ മരിച്ചു. സോളന്‍, ഹാമിര്‍പൂര്‍, മാണ്ഡി ജില്ലകളില്‍ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് മരണം. വിനോദ സഞ്ചാരികളും നാട്ടുകാരും ഉള്‍പ്പടെ 200 പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

ദേശീയ പാതയില്‍ പല സ്ഥലത്തും റോഡുകള്‍ ഇടിഞ്ഞു. ഇതേ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. അപകട സാധ്യത കണക്കിലെടുത്ത് പലയിടത്തും റോഡുകള്‍ അടച്ചു. വെള്ളപ്പൊക്കത്തില്‍ വ്യാപകമായി കൃഷി നാശം ഉണ്ടായി. ഇരുപതിലേറെ വീടുകള്‍ക്കും ഒട്ടേറെ വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. നിരവധി കന്നുകാലികളും ഒലിച്ചുപോയി. ഏകദേശം ഒരു കോടിയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published.