ഹരിയാന സ്വദേശിനിയെ പീഡിപ്പിച്ച മലയാളികൾ ദില്ലിയിൽ പിടിയിൽ

Spread the love

ഹരിയാന സ്വദേശിനിയെ വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 2 പേർ  പിടിയിൽ. പാലാ സ്വദേശി മാത്യു ജോസ്, കുമളി ചെങ്കര സ്വദേശി സക്കീർ മോൻ. കെ എന്നിവരാണ് പിടിയിലായത്. യുവതിയുടെ നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പ്രതികൾ സ്വർണ്ണാഭരണവും, പണവും കൈക്കലാക്കിയിരുന്നു. സാമൂഹ മാധ്യമം വഴി പരിചയത്തിലായ ഹരിയാന സ്വദേശിനിയെ പല തവണ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി.

ഏകദേശം മുപ്പത്തിയഞ്ച് ലക്ഷത്തിലധികം രൂപ ഇവർ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ദില്ലിയിൽ നിന്ന് ഇന്നലെ വൈകിട്ട് കുമളി പൊലീസ് എസ്.എച്ച്.ഒ റ്റി.ഡി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു പ്രതികളുടെ മേൽ സമാനമായ മറ്റ് കേസുകൾ ഉള്ളതായും, അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു. കുമളിയിൽ എത്തിച്ച പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി.

കട്ടപ്പനയിൽ വ്യാപാരം നടത്തുന്ന പാലാ സ്വദേശി മാത്യു ജോസ് സമൂഹമാധ്യമം വഴിയാണ് യുവതിയുമായി പരിചയത്തിലാകുന്നത്. ഇയാള് പിന്നീട് യുവതിയെ വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചു. കുമളിയിലെ സ്വകാര്യ റിസോർട്ടിൽ വച്ച് ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ കുമളി സ്വദേശി സക്കീർ മോൻ .കെയും യുവതിയെ പീഡിപ്പിച്ചു. പിന്നീട് യുവതിയുടെ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി സ്വർണ്ണവും, പണവും കൈക്കലാക്കുകയായിരുന്നു.

Leave a Reply

Your email address will not be published.