സൗദി അറേബ്യയില്‍ ചൂടിന് കാഠിന്യമേറുന്നു; താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്

Spread the love

സൗദി അറേബ്യയില്‍ ചൂടിന് കാഠിന്യമേറുന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യകളിലെ താപനില 50 ഡിഗ്രിയോട് അടുത്തിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. റിയാദ്, അല്‍ ഖസീം, മദീന പ്രവിശ്യകളിലും താപനില വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. സൗദിയില്‍ ഇത്തവണ ചൂടിന് കാഠിന്യമേറുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് കാരണം എല്‍നിനോ പ്രതിഭാസമാണെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്എന്നാൽ ശക്തമായ ചൂടിനൊപ്പം ഉഷ്ണക്കാറ്റും വീശിയടിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത വേണമെന്നും മരുഭൂമിയിലുള്ള താമസം ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പൊടിക്കാറ്റ് ശക്തമാകാന്‍ സാധ്യതയുളളതിനാല്‍ വാഹനം ഓടിക്കുന്നവരും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published.