സൗദിയിൽ വാഹനാപകടം; ഒന്നരവയസ്സുകാരനടക്കം രണ്ട് തീർത്ഥാടകർ മരിച്ചു

Spread the love

സൗദി അൽ ഹസ്സയിൽ നിന്ന് മദീനയിലേക്ക് തീത്ഥാടനത്തിന് പോയ ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം അപകടത്തിൽപ്പെട്ട് രണ്ടു മരണം. ഖുറൈസി പെട്രോൾ പമ്പിന് സമീപത്താണ് പത്തംഗ സംഘം സഞ്ചരിച്ചിരുന്ന H1 എന്ന വാഹനം അപകടത്തിൽപ്പെട്ടത്.തെങ്കാശി മധുര സ്വദേശികളായ ഇസൽ ബീഗം (69 )വയസ്സ് സംഭവസ്ഥലത്ത് വച്ചും ഒന്നര വയസ്സുള്ള ജസിൽ മുസ്തഫ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയുമാണ് മരിച്ചത്. അബുബക്കർ, ഭാര്യ റമസാൻ ബേനസീർ, ഡ്രൈവർ കോദാർ മൊയ്തീൻ, അഫ്നാ, ഷെയ്ക് ഒലി , ഭാര്യ ഫർൽക്കത്തുനിഷ, മുഹമ്മദ് ഇസ്മയിൽ ആതിൽ മുസ്തഫാ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ അഫ്നാ, അബുബക്കർ സിദ്ദിഖ് എന്നിവരുടെ നില ഗുരുതരമാണ്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് അധികൃതർ അറിയിച്ചു. വാഹനം നിയന്ത്രണം വിട്ട് പലതവണ മറിഞ്ഞത് അപകടത്തിൻ്റെ വ്യാപ്തി കൂടാൻ കാരണമായി.

Leave a Reply

Your email address will not be published.