സൗദിയിൽ മിന്നൽ പ്രളയം; വൻ നാശനഷ്ടം

Spread the love

സൗദിയിൽ മിന്നൽ പ്രളയം. പെട്ടെന്നുണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടമാണുണ്ടായത്. നൂറിലേറെ വാഹനങ്ങളും കടകളിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാധനങ്ങളും മൃഗങ്ങളും ഒലിച്ചുപോയതായി അധികൃതർ അറിയിച്ചു. ആളപായമില്ല.

മഴയിൽ തിരക്കു കുറഞ്ഞെങ്കിലും ഉംറ തീർഥാടനം തുടർന്നു. മക്ക ഹറം പള്ളി ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ട് നീക്കിയെങ്കിലും ചില പ്രദേശങ്ങൾ ഇപ്പോഴും ഗതാഗത യോഗ്യമായിട്ടില്ല. ജിദ്ദ, മക്ക പ്രദേശങ്ങളിൽ മഴയ്ക്കു ശമനം ഉണ്ടെങ്കിലും ജിസാൻ, അസീർ, തബൂക് മേഖലകളിൽ ഇന്നലെയും മഴ പെയ്തു.

മക്ക, മദീന, ബാഹ, ജിസാൻ, അസീർ, ജൗഫ്, തബൂക്, ഹായിൽ, ഖാസിം മേഖലകളിൽ മഴ തുടരുമെന്ന് റിപ്പോർട്ടുണ്ട്. റിയാദ്, വടക്കു, കിഴക്ക്, മധ്യ മേഖലകളിൽ താപനില ഗണ്യമായി കുറയും. മണിക്കൂറിൽ 15–35 കി.മീ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്‌.

Leave a Reply

Your email address will not be published.