സ്വപ്‌ന നഗരിയില്‍ സന്ദര്‍ശകരുടെ കുത്തൊഴുക്ക്; ദുബായില്‍ 2022ല്‍ എത്തിയത് 7.12 മില്യണ്‍ ടൂറിസ്റ്റുകള്‍

Spread the love

ദുബായ്: 2022 വര്‍ഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോള്‍ ദുബായിലെത്തിയത് 7.12 മില്യണ്‍ സന്ദര്‍ശകര്‍. കൊവിഡിന് ശേഷം ഇതാദ്യമായാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായിരിക്കുന്നത്. 2021 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇത് 2.5 മില്യണ്‍ ആയിരുന്നു. 2019 ആദ്യ പകുതിയില്‍ 8.36 മില്യണ്‍ സന്ദര്‍ശകരാണ് ദുബായില്‍ എത്തിയത്.ആഗോള സാമ്പത്തിക രംഗത്തും ടൂറിസം മേഖലയിലും കൊവിഡ് അപ്രതീക്ഷിത വെല്ലുവിളികളുയര്‍ത്തിയ സാഹചര്യത്തിലും പഴയ പ്രതാപത്തിലേക്ക് ദുബായ് തിരിച്ചെത്തുന്നത് ശ്രദ്ധേയമാണ്. ഹോട്ടല്‍ മേഖലയിലും സന്ദര്‍ശകരുടെ എണ്ണത്തില്‍ 74 ശതമാനം വര്‍ധനയാണ് കാണാനാകുന്നത്.

Leave a Reply

Your email address will not be published.