സ്ഫടികം’ ഇന്ന് വീണ്ടും തീയേറ്ററുകളിലേക്ക്

Spread the love

28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ ‘ആടുതോമ’ ഇന്ന് വീണ്ടും തീയേറ്ററുകളിലേക്കെത്തുന്നു. 4k ഡോള്‍ബി അറ്റ്‌മോസ് ദൃശ്യമികവിലാണ് ഭദ്രന്‍ ഒരുക്കിയ സ്ഫടികം വീണ്ടും റിലീസ് ചെയ്യുന്നത്. കേരളത്തില്‍ 140 തീയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ഘാനയിലും നൈജീരിയയിലുമടക്കം 40ല്‍ അധികം രാജ്യങ്ങളിലാണ് പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ചിത്രം എത്തുന്നത്. ഘാന, നൈജീരിയ, ടാന്‍സാനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ ആദ്യദിനം പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള സിനിമകൂടിയാണിത്. തിലകന്‍, നെടുമുടിവേണു, കെ.പി.എ.സി ലളിത, രാജന്‍ പി ദേവ്, സില്‍ക്ക് സ്മിത തുടങ്ങി മണ്‍മറഞ്ഞു പോയ ഒരുപിടി താരങ്ങളുടെ അഭിനയ മുഹൂര്‍ത്തങ്ങളാണ് ഹൈ ഡെഫനിഷന്‍ ബാക്കിംഗിലൂടെ വീണ്ടും തിയേറ്ററില്‍ എത്തിക്കുന്നത്.

ആടുതോമയും ചാക്കോമാഷും തുളസിയും പൊന്നമ്മയും ലൈലയും എസ്ഐ കുറ്റിക്കാടനും ഒറ്റപ്ലാക്കനച്ചനുമൊക്കെ വീണ്ടും ജീവസ്സുറ്റ കഥാപാത്രങ്ങളായി എത്തുമ്പോള്‍ പ്രേക്ഷകരും ആവേശത്തിലാണ്. പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥനയുടെയും കത്തുകളുടെയും ഫലമാണ് സ്ഫടികത്തിന്റെ റീറിലീസെന്ന് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞിരുന്നു. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുനര്‍നിര്‍മ്മിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.