സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവത്തോടെ കാണുന്നു: മുഖ്യമന്ത്രി

Spread the love

കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സമീപകാലത്തെ പോലീസ് നടപടികള്‍ കണ്ടാല്‍ ഇത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നെടുമ്ബാശേശി സിയാല്‍ കണ്‍വൻഷൻ സെന്‍ററില്‍ നടത്തിയ നവകേരള സ്ത്രീസദസില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന കുറ്റകൃത്യങ്ങളില്‍, കുറ്റവാളി എത്ര ഉന്നതനായാലും അവരെ നിയമത്തിനു മുന്നിലെത്തിക്കുന്ന കാര്യത്തില്‍ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. തൊഴിലിടങ്ങളിലും ഓഫീസുകളിലും നേരിടുന്ന ശാരീരിക, മാനസിക പീഡനങ്ങളെ സംബന്ധിച്ച സ്ത്രീകളുടെ പരാതികളില്‍ സമയബന്ധിതമായി തീർപ്പുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സ്ത്രീപക്ഷ നവകേരളം യാഥാർഥ്യമാക്കുന്നതിനുള്ള ചർച്ചകള്‍ക്കും നിർദേശങ്ങള്‍ സ്വരൂപിക്കുന്നതിനുമാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിച്ചത്. വിവിധ മേഖലകളില്‍ നിന്നുള്ള രണ്ടായിരത്തോളം സ്തീകള്‍ പങ്കെടുത്ത പരിപാടിയില്‍ ആരോഗ്യമന്ത്രി വീണാ ജോർജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, ജെ. ചിഞ്ചു റാണി എന്നിവരും അൻവർ സാദത്ത് എംഎല്‍എ, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ തുടങ്ങിയവരും പങ്കെടുത്തു.

ജനപ്രതിനിധികള്‍, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവർ, വകുപ്പ് മേധാവികള്‍, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാർഷിക മേഖലകളിലെ പ്രതിനിധികള്‍, പരമ്ബരാഗത വ്യവസായ മേഖല, ഐടി, കലാ- സാഹിത്യ- കായിക മേഖലകള്‍, ആദിവാസി, ട്രാൻസ് വനിതകള്‍, തുടങ്ങി സമൂഹത്തിന്‍റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് സദസ് സംഘടിപ്പിച്ചത്

Leave a Reply

Your email address will not be published.