സ്കൂൾ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മിനി ലോറിയിൽ ഇടിച്ച് അപകടം ; നാലുപേർക്ക് പരിക്ക്

Spread the love

കൊല്ലം മൺറോതുരുത്ത് റോഡിൽ സ്കൂൾ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മിനി ലോറിയിൽ ഇടിച്ച് അപകടം. ബസ്, ലോറി ഡ്രൈവർമാർ ഉൾപ്പെടെ നാലുപേർക്ക് പരുക്കേറ്റു .

സ്കൂൾ വിദ്യാർഥികൾ ആർക്കും പരുക്കില്ല. ഇട്ടിയക്കടവ് പാലത്തിൽ വൈകിട്ടായിരുന്നു അപകടം. കാഞ്ഞിരക്കോട് സെന്റ് മാർഗരറ്റ് സ്കൂളിലെ ബസാണ് സിമന്റുകട്ട കയറ്റിയ മിനിലോറിയുമായി കൂട്ടിയിടിച്ചത്.

ബസ്സിന്റെയും ലോറിയുടെ ഇടയിൽ പെട്ട രണ്ടു ബൈക്ക് യാത്രക്കാരും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published.