സോണിയാഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ചു ; മാറുന്നത് ആരോഗ്യപരമായ കാരണങ്ങളാല്‍

Spread the love

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ സോണിയ ഗാന്ധി ബുധനാഴ്ച (ഫെബ്രുവരി 14) രാജസ്ഥാനിലെ ജയ്പൂരിലെ സംസ്ഥാന അസംബ്ലിയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അശോക് ഗെലോട്ട്, ഗോവിന്ദ് സിംഗ് ദോതസ്ര എന്നിവരും അവര്‍ക്കൊപ്പമുണ്ടായിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാല്‍ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറാനുള്ള തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു, അനാരോഗ്യം മൂലം തന്റെ ലോക്സഭാ മണ്ഡലം പതിവായി സന്ദര്‍ശിക്കുന്നത് സോണിയയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതേ തുടര്‍ന്നാണ് രാജ്യസഭാ സീറ്റിലേക്ക് മത്സരിക്കുന്നത്. നേരത്തേ 2019 തെരഞ്ഞെടുപ്പില്‍ ഇത് തന്റെ അവസാന ലോക്‌സഭാ തെരഞ്ഞെടുപ്പായിരിക്കുമെന്ന് സോണിയ പറഞ്ഞിരുന്നു

രാജ്യസഭയില്‍ നിന്നുള്ള സോണിയാ ഗാന്ധിയുടെ നാമനിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കോണ്‍ഗ്രസ് നേതാവിന് എല്ലായ്‌പ്പോഴും രാജസ്ഥാനുമായി ബന്ധമുണ്ടെന്ന് പറഞ്ഞു. ”പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ബഹുമാനപ്പെട്ട ശ്രീമതി സോണിയാ ഗാന്ധിജിയെ പ്രഖ്യാപിച്ചതിനെ ഞങ്ങള്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.” ഒരു പോസ്റ്റില്‍ ഗെലോട്ട് പറഞ്ഞു.

രാജസ്ഥാനില്‍ നിന്ന് സോണിയ ഗാന്ധിയെയും ബീഹാറില്‍ നിന്ന് അഖിലേഷ് പ്രസാദ് സിംഗ്, ഹിമാചല്‍ പ്രദേശില്‍ നിന്ന് അഭിഷേക് മനു സിംഗ്വി, മഹാരാഷ്ട്രയില്‍ നിന്ന് ചന്ദ്രകാന്ത് ഹന്ദോരെ എന്നിവരെയും കോണ്‍ഗ്രസ് പാര്‍ട്ടി ഒരു പ്രസ്താവന പുറത്തിറക്കി.

Leave a Reply

Your email address will not be published.