സൈബർ സുരക്ഷ ; നാമെല്ലാവരും പലഘട്ടങ്ങളിലും ചർച്ച ചെയ്യുന്ന ഒരു കാര്യമാണല്ലോ. ഈ രംഗത്ത് രാജ്യത്തെ ഏറ്റവും വലിയ സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊകൂണിന്റെ സമാപന സമ്മേളനമായിരുന്നു ഇന്ന്. പരിപാടി ഉദ്ഘാടനം ചെയ്യുകയും നൂതനവിദ്യകൾ പരിചയപ്പെടുകയും ചെയ്തു. അന്താരാഷ്ട്രതലത്തിൽ തന്നെ സൈബർ മേഖലയിൽ അനുദിനം വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും അവയെ തടയാനുള്ള പുതിയ കണ്ടുപിടുത്തങ്ങളും ചർച്ചയാകുന്ന ഘട്ടത്തിലാണ് സൈബർ സെക്യൂരിറ്റി കോൺഫറൻസായ കൊക്കൂണിന്റെ 16-ാം പതിപ്പ് കൊച്ചിയിൽ സംഘടിപ്പിച്ചത്.

Spread the love

നിർമിതബുദ്ധിയുടെ കണ്ടുപിടുത്തം സുരക്ഷാജോലികൾ കഠിനമാക്കുകയും അതുപോലെ തന്നെ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ റോഡുകളിൽ സുരക്ഷ ഉറപ്പ് വരുത്തുന്ന നാടാണ് കേരളം. സൈബർ ബുള്ളിയിങ്ങ് ഉൾപ്പെടെയുള്ള കേസുകളിലും ഫലപ്രദമായ അന്വേഷണം നടത്താൻ കേരളത്തിന് സാധിക്കുന്നുണ്ട്. ഇതിനൊപ്പം തന്നെ സൈബർ സുരക്ഷയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും പ്രത്യേക പദ്ധതികൾ ഇവിടെ നടപ്പാക്കുന്നുണ്ട്. കോൺഫറൻസ് വേദിയിൽ അവതരിപ്പിച്ച നൂതനമായ സങ്കേതങ്ങൾ കൂടി ഉപയോഗപ്പെടുത്തി കേരളം സൈബർ സുരക്ഷയിലും കൂടുതൽ മുന്നേറ്റം നേടേണ്ടതുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നമുക്ക് ആ നേട്ടവും സാധ്യമാക്കാം. മന്ത്രി പി രാജീവ്

Leave a Reply

Your email address will not be published.