സേവ് ചെയ്യാത്ത നമ്ബറില്‍ നിന്ന് വിളിച്ചാലും മനസ്സിലാക്കാനുള്ള സംവിധാനം; ട്രായ് നിര്‍ദേശം

Spread the love

സേവ് ചെയ്തില്ലെങ്കിലും മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ മനസ്സിലാക്കാനുള്ള സംവിധാനം നടപ്പാക്കാന്‍ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അഥോറിറ്റി നിര്‍ദേശിച്ചു.ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ തടയാനാണ് കോളിങ് നെയിം പ്രസന്റേഷന്‍(സിഎന്‍എപി) എന്ന സംവിധാനം നടപ്പാക്കാൻ ലക്ഷ്യമിടുന്നത്വിളിക്കുന്ന ആളിന്റെ പേര് ട്രു കോളര്‍ ആപ്പ് ഉപയോഗിക്കാതെ തന്നെ സ്‌ക്രീനില്‍ കാണാം. ആരുടെ പേരിലാണ് മൊബൈല്‍ നമ്ബര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റും. സിഎന്‍എപി സൗകര്യം ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രമാണ് പ്രവർത്തിപ്പിക്കുക.പേര് മറച്ച്‌ വെയ്ക്കണമെങ്കില്‍ അതിനുള്ള സംവിധാനവും ഉണ്ട്. സിം എടുക്കുമ്ബോള്‍ നല്‍കിയ കെവൈസി തിരിച്ചറിയല്‍ രേഖയിലെ പേരാകും കാണിക്കുക. രാജ്യത്താകെ ഈ സംവിധാനം ഒറ്റയടിക്ക് നടപ്പാക്കില്ല. തെരഞ്ഞെടുത്ത ടെലികോം സര്‍ക്കിളുകളില്‍ പരീക്ഷണം നടത്തിയാകും നടപടി.

Leave a Reply

Your email address will not be published.