സെലക്ടര്‍മാരുടെ പോസ്റ്റിലേക്കുള്ള അപേക്ഷകള്‍ കണ്ട് കണ്ണ് തള്ളി ബി സി സി ഐ

Spread the love

കഴിഞ്ഞ ദിവസം മെയിൽ ബോക്‌സ് തുറന്ന ബിസിസിഐ അധികൃതർ ഞെട്ടി. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ , മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി, വെടിക്കെട്ട് ഓപ്പണർ  വീരേന്ദർ സെവാഗ് എന്നിവരുടെ അപേക്ഷകൾ  ദേശീയ സെലക്ഷൻ കമ്മിറ്റി സ്ഥാനാർത്ഥി പട്ടികയിലേക്ക് തങ്ങളുടെ ബയോഡേറ്റ അയച്ചിരിക്കുന്നു. ഇവരെ കൂടാതെ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖിന്റെ അപേക്ഷയും കൂട്ടത്തിലുണ്ട്.  

സ്പാം ഇമെയിൽ ഐഡികൾ ഉപയോഗിച്ചാണ് ഈ അനാവശ്യ മെയിലുകൾ  അയച്ചിരിക്കുന്നത്. അഞ്ചംഗ സെലക്ഷൻ പാനലിനായി 600-ലധികം ഇ-മെയിൽ അപേക്ഷകളാണ്  ബിസിസിഐ യുടെ മെയിൽ ഐഡി യിലേക്ക് അയച്ചിരിക്കുന്നത്. സച്ചിൻ, ധോണി, സെവാഗ്, ഇൻസമാം എന്നിങ്ങനെ വ്യാജ പേരുകളുള്ള ഐഡികളിൽ നിന്നാണ് അപേക്ഷകൾ അയച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം T20 ലോകകപ്പിൽ നിന്ന് ടീം സെമിഫൈനലിൽ പുറത്തായതിന് പിന്നാലെ ചേതൻ-ശർമ്മയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ പാനലിനെ പുറത്താക്കാൻ ഒരുങ്ങുന്നതായി  വാർത്തകൾ വന്നിരുന്നു.  

അടുത്ത വർഷം  ജനുവരി 3 ന് ആരംഭിക്കുന്ന ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരായ ഹോം പരമ്പരകൾക്കുള്ള  പുതിയ ടീമിനെ ഉടൻ തന്നെ ബിസിസിഐ  പ്രഖ്യാപിക്കും. ഇത്തരം പ്രവണതകൾ ഉണ്ടാവുന്നതിലൂടെ ബിസിസിഐ യുടെ സമയം അനാവശ്യാമായി നഷ്ടപ്പെടുകയാണ് എന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. 

Leave a Reply

Your email address will not be published.