സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Spread the love

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അറുപത് ശതമാനത്തോളം പൂര്‍ത്തിയായതായി തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖ പദ്ധതിയുടെ പ്രവര്‍ത്തി മന്ത്രി വിലയിരുത്തി. സെപ്തംബര്‍-ഒക്ടോബര്‍ മാസത്തോടെ ആദ്യ കപ്പല്‍ വിഴിഞ്ഞത്തെത്തുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതി പ്രവര്‍ത്തിയുടെ പുരോഗതി ഉദ്യോഗസ്ഥരുമായി അദ്ദേഹം വിലയിരുത്തി. അദാനി പോര്‍ട്ട് അധികൃതരുമായി നടത്തിയ അവലോകന യോഗത്തിനുശേഷം തുറമുഖ പദ്ധതിയുടെ പ്രവര്‍ത്തിയില്‍ മന്ത്രി തൃപ്തി രേഖപ്പെടുത്തി. വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ സെപ്തംബര്‍ ഒക്ടോബര്‍ മാസത്തോടെ അടുക്കുമെന്ന് മന്ത്രി പറഞ്ഞു.

കല്ലുകള്‍ എത്തിക്കുന്നതിലുള്ള പ്രയാസങ്ങളെല്ലാം നീക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം കല്ലുകള്‍ എത്തിക്കുന്നുണ്ട്. ഓരോ തടസ്സങ്ങളും അപ്പപ്പോള്‍ ഇടപെട്ട് സര്‍ക്കാര്‍ പരിഹരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.