സുരേഷ്‌ഗോപി ഇന്ന് ഡല്‍ഹിയിലേക്ക് പോകും

Spread the love

തൃശൂര്‍ പൂര വിവാദത്തില്‍ കമ്മിഷണറേയും കലക്ടറേയും മാറ്റരുതെന്നും പൂരം അലങ്കോലമാക്കിയതിന്റെ മുറിവ് ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ മായ്ക്കണമെന്നും നടന്‍ സുരേഷ് ഗോപി. നാരീശക്തിയ്ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമിക്കുമെന്നും താന്‍ തൃശൂരിന്റെ മാത്രം എംപിയായിരിക്കില്ലെന്നും കേരളത്തിന്റെ മുഴുവന്‍ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. തന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്ടിലേക്ക് നീട്ടുമെന്നും കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാന്‍ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ 74686 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇക്കുറി തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം. അതിനിടയില്‍ സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാകുമോ എന്ന തരത്തിലുള്ള ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്. തൃശ്ശൂരില്‍ നിന്നുള്ള നിയുക്ത ബിജെപി എംപി സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് ആറിന് മുമ്ബ് ഡല്‍ഹിയിലെത്താനാണ് ബിജെപി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം താന്‍ ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്തുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് ആദ്യമായാണ് സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറക്കുന്നത്. അതിനാല്‍ പുതിയ മന്ത്രിസഭയില്‍ സുരേഷ്ഗോപിയെ കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

 

 

 

Leave a Reply

Your email address will not be published.