സുരേഷേട്ടന്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് എങ്ങനെയും നിറവേറ്റുമെന്ന് ജസ്‌ന സലീം വീഡിയോ വൈറല്‍

Spread the love
സുരേഷേട്ടന്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് എങ്ങനെയും നിറവേറ്റുമെന്ന് ജസ്‌ന സലീം വീഡിയോ വൈറല്‍ (വീഡിയോ കാണാം)

തൃശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിച്ച ജസ്‌ന സലീമിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ഉണ്ണിക്കണനെ വരച്ച്‌ ഗുരുവായൂരപ്പന്റെ ഭക്തരുടെ സ്‌നേഹാദരമേറ്റുവാങ്ങിയ ജസ്‌ന സലീമിന്റെ വാക്കുകളും ശ്രദ്ധേയമാകുകയാണ്

സുരേഷേട്ടന്‍ ഒരു വാക്ക് പറഞ്ഞാല്‍ അത് എങ്ങനെയും നിറവേറ്റുമെന്നുള്ളതിന്റെ തെളിവാണ് ഞാന്‍. ആ കാഴ്ച ഞാന്‍ കണ്ടതാണ്, സ്വന്തം മകളുടെ കല്യാണം ആയിട്ടും രാവിലെ മൂന്നരയ്‌ക്ക് ഗുരുവായൂര്‍ റോഡില്‍ നിന്ന ആളാണ് സുരേഷ്?ഗോപി. ഇതൊക്കെ ആരെ കൊണ്ടെങ്കിലും സാധിക്കുമോ? എന്റെ വാപ്പ മൂന്ന് പെണ്‍മക്കളുടെ കല്യാണം നടത്തിയതാണ്. എന്റെ വാപ്പയുടെ ടെന്‍ഷന്‍ എനിക്കറിയാം.

ഏതൊരു മാതാപിതാക്കളായാലും ടെന്‍ഷന്‍ ഉണ്ടാകും. കാരണം, നമ്മുടെ കുട്ടി മറ്റൊരു വീട്ടിലേക്ക് പോകുകയാണ്. ആ ടെന്‍ഷന്റെ ഇടയിലാണ് എന്റെ ആവശ്യവും സുരേഷേട്ടന്‍ നടത്തിയത്. എന്നെ സ്വന്തം മകളെപോലെ കണക്കാക്കി എന്റെ ആവശ്യവും സാധിപ്പിച്ചു തന്ന ഏട്ടനാണ്. ഈ സുരേഷേട്ടന്റെ കൂടെ നിങ്ങള്‍ നില്‍ക്കുകയാണെങ്കില്‍ നിങ്ങളുടെ ഭാഗ്യമാണ്. വിശ്വസിക്കാം നൂറു വട്ടം, ഒരു കാര്യം ചെയ്യും എന്ന് വാക്ക് നല്‍കിയാല്‍ ചെയ്തിരിക്കും.’ ജസ്‌ന സലീം പറഞ്ഞു.

പ്രധാനമന്ത്രിക്ക് താന്‍ വരച്ച ഉണ്ണികണ്ണന്റെ ചിത്രം കൈമാറണമെന്ന് സുരേഷ്‌ഗോപിയോട് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അത് സാധ്യമായതിന്റെ സന്തോഷവും ജസ്‌ന മറച്ചുവെച്ചില്ല

Leave a Reply

Your email address will not be published.