‘സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പലരും കത്തെഴുതി; മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു’; ടൈറ്റന്‍ ദുരന്തത്തില്‍ ജെയിംസ് കാമറണ്‍

Spread the love

ടൈറ്റന്‍ ദുരന്തത്തില്‍ പ്രതികരിച്ച് വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറണ്‍. ടൈറ്റാനിക്ക് കപ്പലിന്റേയും ടൈറ്റന്‍ അന്തര്‍വാഹിനിയുടേയും ദുരന്തത്തിലെ സമാനതകള്‍ തന്നെ ഞെട്ടിക്കുന്നതായി ജെയിംസ് കാമറണ്‍ പറഞ്ഞു. മഞ്ഞുമലയുണ്ടെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ച് ഫുള്‍ സ്പീഡില്‍ പോയതാണ് ടൈറ്റാനിക്കിന്റെ ദുരന്തത്തിന് കാരണമായത്. ഇവിടെ ടൈറ്റന്‍ അന്തര്‍വാഹിനിയുടെ ദുരന്തത്തിന് കാരണമായതും നിരവധി മുന്നറിയിപ്പുകള്‍ അവഗണിച്ചണതാണെന്ന് ജെയിംസ് കാമറണ്‍ ചൂണ്ടിക്കാട്ടി.

ആഴക്കടലിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഓഷ്യന്‍ ഗേറ്റിന് ഈ മേഖലയിലെ പലരും കത്തെഴുതിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. വിനാശകരമായ എന്തെങ്കിലും സംഭവിക്കാതെ ജലപേടകത്തില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമാകില്ലെന്ന് സംഭവം അറിഞ്ഞയുടന്‍ താന്‍ പറഞ്ഞിരുന്നതായും കാമറണ്‍ പറയുന്നു.

ടൈറ്റന്‍ അപ്രത്യക്ഷമായി ഒരു മണിക്കൂറിനുള്ളില്‍, കടലിനടിയില്‍ നിന്ന് ഒരു വലിയ സ്‌ഫോടനം ഉണ്ടായതായി തങ്ങള്‍ക്ക് സ്ഥിരീകരണം ലഭിച്ചു. ഹൈഡ്രോഫോണില്‍ ഒരു വലിയ സ്ഫോടനം, എന്താണ് സംഭവിച്ചതെന്ന് തനിക്കറിയാമായിരുന്നു. സമുദ്രപര്യവേക്ഷണ രംഗത്തെത്തിയ നാള്‍മുതല്‍ ഈ പേടിസ്വപ്നവുമായാണ് ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.