സി ഐ ടി യു ദേശീയ സമ്മേളനം നാലാം ദിനം ബംഗളൂരുവില്‍ പുരോഗമിക്കുന്നു

Spread the love

സി ഐ ടി യു ദേശീയ സമ്മേളനം നാലാം ദിനം ബംഗളൂരുവില്‍ പുരോഗമിക്കുന്നു. സമ്മേളനം നാല് കമ്മീഷനുകളായി പിരിഞ്ഞു. നാല് വ്യത്യസ്ത വിഷയങ്ങളിലുള്ള രേഖകളില്‍ ചര്‍ച്ച നടക്കുന്നു. സി ഐ ടി യു 17 ആം ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്ന 1570 പ്രതിനിധികള്‍ നാല് കമ്മീഷനുകളായി തിരിഞ്ഞാണ് ചര്‍ച്ച നടക്കുന്നത്.

തൊഴിലാളി വര്‍ഗ്ഗവുമായി ബന്ധപ്പെട്ട നാല് വിഷയങ്ങളിലുള്ള രേഖകള്‍ കമ്മീഷനുകളില്‍ അവതരിപ്പിച്ചു. ‘ആധുനിക ഉല്‍പ്പാദന മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കല്‍ പ്രാധാന്യവും വെല്ലുവിളികളും’. ‘ നവ ലിബറലിസത്തിന്റെയും കൊവിഡ് ദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യയിലെ തൊഴിലാളികളുടെ ആഭ്യന്തര കുടിയേറ്റം’.’മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ ബന്ധങ്ങള്‍’. ”വര്‍ഗീയതയ്‌ക്കെതിരെയുള്ള തൊഴിലാളിവര്‍ഗ പോരാട്ടം-പ്രതിരോധത്തിന്റെ ആവശ്യകത’ എന്നീ വിഷയങ്ങളിലുള്ള രേഖകളിലാണ് വിശദമായ ചര്‍ച്ച നടക്കുന്നത്.

കമ്മീഷന്‍ ചര്‍ച്ച ചെയ്ത ശേഷം രേഖകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍ മേലുള്ള ചര്‍ച്ചയില്‍ 40 പേരും സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ 58 പേരുമാണ് പങ്കെടുത്തത്. ഞായറാഴ്ച രാവിലെ ജനറല്‍ കൗണ്‍സിലിനെ സമ്മേളനം തിരഞ്ഞെടുക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം സമാപിക്കും.

Leave a Reply

Your email address will not be published.