സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് തുടക്കം..

Spread the love

രണ്ടുദിവസത്തെ സിപിഐ എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ദില്ലിയിൽ തുടക്കമാകും. രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യം, അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗത്തിൽ ഉയർന്നു വന്നേക്കും. ഇതിന് പുറമേ ത്രിപുര ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും രണ്ടുദിവസങ്ങളിൽ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ഉണ്ടാകും.

Leave a Reply

Your email address will not be published.