സിപിഐഎം തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം പാര്‍ട്ടിയുടെ കൃത്യമായ നിലപാട്; ഭീമന്‍ രഘു

Spread the love

ബിജെപി വിട്ട് സിപിഐഎമ്മിലേക്ക് വരാനുള്ള കാരണം ബിജെപിയില്‍ നിന്ന് മാനസികമായി വലിയ പ്രയാസം അനുഭവിച്ചതിനെ തുടര്‍ന്നെന്ന് ഭീമന്‍ രഘു. സിപിഐഎം തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം പാര്‍ട്ടിയുടെ കൃത്യമായ നിലപാടാണെന്നും സിപിഐഎമ്മിന് കൃത്യമായ ഒരു ഘടനയുണ്ടെന്നും ഭീമന്‍ രഘു മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി നിലപാടും തന്റേടവും കഴിവുമുള്ള വ്യക്തിയാണെന്നും സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി മികച്ച കാഴ്ചപ്പാടുള്ള ആളാണെന്നും ഭീമന്‍ രഘു പറഞ്ഞു. കെ സുരേന്ദ്രന്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയ്ക്ക് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ബിജെപിയില്‍ ആയിരുന്നതുകൊണ്ട് സിനിമയൊന്നും ഉണ്ടായിരുന്നില്ലെന്നും ഭീമന്‍ രഘു മാധ്യമങ്ങളോട് പ്രതികരിച്ചു.