സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

Spread the love

തിരുവനന്തപുരം: സംസ്ഥാനസെക്രട്ടറിയേറ്റ് യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെയാകും പ്രധാന ചർച്ച.

15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി സാധ്യതകളാണ് നേതൃയോഗം പരിഗണിക്കുന്നത്.

ഫെബ്രുവരി അവസാനത്തോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. മുതിർന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങള്‍ക്കും സ്ത്രീകള്‍ക്കും പരിഗണന നല്‍കിയേക്കുമെന്നാണ് സൂചന.

നേരത്തെ, സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്നവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. കേരളത്തില്‍ 16 സീറ്റിലാണ് സിപിഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എല്‍ഡിഎഫില്‍ താനാണ് നിർദ്ദേശിച്ചത്. 15 സീറ്റുകളില്‍ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു

Leave a Reply

Your email address will not be published.