സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ കാണാൻ വീട്ടിലെത്തി എസ്‌എഫ്‌ഐ നേതാക്കള്‍ ; മകനെ ഇല്ലാതാക്കിയിട്ട് കാട്ടുന്ന പ്രഹസനമെന്ന് വിമര്‍ശനം

Spread the love

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്ബസില്‍ മരിച്ച ബി.വി.എസ്.സി വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി സിദ്ധാർത്ഥിന്റെ കുറക്കോടിലെ വീട്ടിലെത്തിയ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ വിമർശനം .

സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, കേന്ദ്രകമ്മിറ്റി അംഗം ഹസൻ മുബാറക്, ജില്ലാ പ്രസിഡന്റ് എം എ നന്ദൻ, ജില്ലാ സെക്രട്ടറി എസ് കെ ആദർശ് തുടങ്ങിയവരാണ് സിദ്ധാർഥിന്റെ മാതാപിതാക്കളെ കാണാനെന്ന പേരിലെത്തിയത് .

സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തതല്ലെന്നും, മകനെ എസ്‌എഫ്‌ഐ പ്രവർത്തകർ മർദ്ദിച്ച്‌ കൊലപ്പെടുത്തിയതാണെന്നും പിതാവ് ടി. ജയപ്രകാശ് പറഞ്ഞിരുന്നു . ഇതിനിടെയാണ് എസ് എഫ് ഐ നേതാക്കള്‍ സിദ്ധാർത്ഥിന്റെ വീട്ടിലെത്തിയത് . പ്രഹസനമാണ് എസ് എഫ് ഐ നേതാക്കള്‍ കാണിക്കുന്നതെന്നാണ് വിമർശനം . മകനെ നഷ്ടപ്പെടുത്തിയിട്ടും ആ മാതാപിതാക്കളെ സമാധാനിപ്പിക്കാനെന്ന പേരില്‍ കാട്ടുക്കൂട്ടുന്ന ഈ പ്രഹസനങ്ങള്‍ സത്യം മറച്ചു വയ്‌ക്കാനാണെന്നും വിമർശകർ പറയുന്നു.

14-ാം തീയതി വാലന്റൈൻസ് ഡേയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ സീനിയർ വിദ്യാർത്ഥിനികള്‍ക്കൊപ്പം സിദ്ധാർഥ് നൃത്തം ചെയ്തതിന്റെ പേരില്‍ മർദ്ദിച്ചു. നൂറോളം വിദ്യാർത്ഥികള്‍ നോക്കിനില്‍ക്കേ വിവസ്ത്രനാക്കി അടിച്ചു. ബെല്‍റ്റ് കൊണ്ട് പലവട്ടം അടിച്ചു. മൂന്ന് ദിവസം ഭക്ഷണമോ വെള്ളമോ നല്‍കിയില്ലെന്നും സിദ്ധാർഥിന്റെ അമ്മ ഷീബ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published.