സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോട്‌ മാപ്പുചോദിച്ച്‌ എസ്.എഫ്.ഐ. ; തെറ്റുപറ്റി പോയി , ആ മാതാപിതാക്കള്‍ക്ക് മുന്നില്‍ തലകുനിച്ചാണ് നിന്നതെന്ന് ഇ. അഫ്സല്‍

Spread the love

തിരുവനന്തപുരം : വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണത്തില്‍ കുടുംബത്തോട്‌ മാപ്പുചോദിച്ച്‌ എസ്.എഫ്.ഐ.

വിദ്യാർത്ഥിയുടെ വീട്ടില്‍പ്പോയി സംസ്ഥാന പ്രസിഡന്റ് അച്ഛനോടും അമ്മയോടും മാപ്പുപറഞ്ഞുവെന്നാണ് എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം ഇ. അഫ്സല്‍ ചാനല്‍ ചർച്ചയില്‍ വെളിപ്പെടുത്തിയത് . സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ സിദ്ധാർത്ഥിന്റെ കുടുംബത്തെ സന്ദർശിച്ചുവെന്നും , മാതാപിതാക്കള്‍ക്ക് പറയാനുള്ളത് മുഴുവനും കേട്ട് തലകുനിച്ചുനിന്നുവെന്നുമാണ് അഫ്സല്‍ ചർച്ചയില്‍ പറഞ്ഞത്.

”ഞങ്ങളുടെ സംഘടനയില്‍പ്പെട്ടവർ ചെയ്യാൻ പാടില്ലാത്തതു ചെയ്തു. അതു വെച്ചുപൊറുപ്പിക്കാനാവില്ല. എസ്.എഫ്.ഐ. പ്രവർത്തകരെ സംഘടന ആഗ്രഹിക്കുന്നതരത്തില്‍ നയിക്കാൻ കഴിയാത്തത്, ഒറ്റപ്പെട്ട സംഭവമാണെങ്കില്‍പ്പോലും അംഗീകരിക്കാൻ കഴിയില്ല. ഇതില്‍ ഞങ്ങള്‍ തലകുനിക്കുകയാണ്. മാപ്പപേക്ഷിക്കുകയാണ്. എസ്.എഫ്.ഐ. പ്രവർത്തകർക്ക് തെറ്റുപറ്റി. ഞങ്ങളത് അംഗീകരിക്കുന്നു ” – അഫ്സല്‍ പറഞ്ഞു.

Leave a Reply

Your email address will not be published.