സിദ്ധാര്‍ത്ഥന്റെ ആത്മഹത്യ; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവും

Spread the love

പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ആത്മഹത്യയില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാവും.

പ്രതിപട്ടികയിലുള്‍പ്പെട്ട പതിനെട്ടു പേര്‍ക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതില്‍ രണ്ട് പേര്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കെടുത്തതായാണ് പോലീസിന്റെ സംശയം. 

സിദ്ധാര്‍ത്ഥിനെ മര്‍ദിക്കുന്നതിന് മുന്‍പ് കൃത്യമായ ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഫെബ്രുവരി 15 ന് വീട്ടിലേക്ക് പോയ സിദ്ധാര്‍ത്ഥിനെ വിളിച്ചു വരുത്തിയ സഹപാഠി രഹന്‍ ബിനോയ് ഉള്‍പ്പെടെ ഇന്നലെ അറസ്റ്റിലായിരുന്നു. രഹനെ വിശ്വസിച്ച്‌ ക്യാമ്ബസിലേക്ക് തിരിച്ചെത്തിയ വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ നേതാക്കള്‍ ഉള്‍പ്പെടെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

ക്യാമ്ബസ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ അറസ്റ്റിലായ കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എബിവിപി യും, കെ എസ് യു വും ഇന്ന് സര്‍വകലാശാലയ്ക്ക് മുന്നില്‍ ഉപവാസ സമരം നടത്തും.

Leave a Reply

Your email address will not be published.