സിദ്ദിഖ് കൊലപാതകം; പ്രതികളുടെ കസ്റ്റഡിയപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Spread the love

കോഴിക്കോട്ടെ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകക്കേസിൽ പ്രതികളുടെ കസ്റ്റേഡിയപേക്ഷ ഇന്ന് പരിഗണിക്കും. ജുഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാകും അപേക്ഷ പരിഗണിക്കുക.

കേസിലെ പ്രതികളായ ആഷിഖ്, ഷിബിലി, ഫർഹാന എന്നിവരുടെ റിമാൻഡ് കാലാവധി തീർന്നിരുന്നു. അതിനാൽ പ്രതികളെ കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡിയിലാവശ്യപ്പെട്ടാകും അപേക്ഷ. പ്രതികളുമായി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനും മറ്റ് തെളിവെടുപ്പുകൾ നടത്താനുമാണ് കസ്റ്റേഡിയപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

കൊലപാതകം ഹണിട്രാപ്പാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിരുന്നു. പണം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായി സിദ്ദിഖിന് ഫർഹാന ഹണി ട്രാപ്പ് കെണിയൊരുക്കി. ഫർഹാനയും കൊല്ലപ്പെട്ട സിദ്ദിഖും നേരത്തെ പരിചയമുണ്ടായിരുന്നു. സംഭവദിവസം മൂന്ന് പ്രതികളും നേരത്തെ ഹോട്ടലിലെത്തി. തന്റെ നഗ്ന ഫോട്ടോകൾ എടുക്കാൻ വിസമ്മതിച്ചുകൊണ്ട് സിദ്ദിഖ് ചെറുത്തുനിന്നപ്പോൾ കയ്യിൽ കരുതിയ ചുറ്റിക കൊണ്ട് ഫർഹാന സിദ്ദിഖിന്റെ തലയ്ക്കടിച്ചു. തുടർന്ന് മറ്റ് പ്രതികളും സിദ്ദിഖിനെ മർദിച്ചു.കൊലപാതകത്തിന് ശേഷമാണ് മാനാഞ്ചിറയിൽ പോയി പ്രതികൾ ട്രോളി വാങ്ങിയത്. തുടർന്ന് ബാത്ത്റൂമിൽ വെച്ച് മൃതദേഹം കഷണങ്ങളാക്കി മുറിച്ചുമാറ്റി. പ്രതികളിലൊരാളായ ആഷിഖ് ആണ് മൃതദേഹം അട്ടപ്പാടിയിൽ ഉപേക്ഷിക്കാൻ പദ്ധതിയിട്ടത്.

Leave a Reply

Your email address will not be published.