സിദ്ദിഖിന്റെ കൊലപാതകം, പ്രതികളുമായുള്ള തെളിവെടുപ്പ് കോഴിക്കോട് നടന്നു..

Spread the love

ഹോട്ടല്‍ വ്യാപാരിയെ ഹണി ട്രാപ്പില്‍ കുരുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതികളുമായുള്ള തെളിവെടുപ്പ് കോഴിക്കോട് നടന്നു. കൊല നടത്തിയ എരഞ്ഞിപ്പാലത്തെ ഹോട്ടല്‍ ഡി കാസ ഇന്‍, മൃതദേഹംഉപേക്ഷിക്കാനായി കട്ടറും, ട്രോളി ബാഗ് വാങ്ങിയ കല്ലായി, മാനാഞ്ചിറ എന്നിവിടങ്ങളിലെ കടകളിലുമാണ്‌തെളിവെടുപ്പ് നടന്നത്. ജൂണ്‍ 2 നാണ് പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുക.

ഹോട്ടല്‍ വ്യാപാരി സിദ്ദിഖിന്റെ കൊലപാതകത്തില്‍ പ്രതികളായ ഫര്‍ഹാന, ഷിബിലി എന്നിവരുമായാണ് അന്വേഷണസംഘം കോഴിക്കോട് വിവിധയിടങ്ങളില്‍ തെളിവെടുപ്പിനായി എത്തിയത്. കൊലപാതകം നടന്നഹോട്ടല്‍ ഡി കാസ ഇന്നിലായിരുന്നു ആദ്യം തെളിവെടുപ്പ്. കൊലനടത്തിയ രീതിയും തെളിവ് നശിപ്പിച്ച രീതിയും പ്രതികള്‍ അന്വേഷണസംഘത്തോട് വിശദീകരിച്ചു. തെളിവെടുപ്പിന് ശേഷം പ്രതികളെ വാഹനത്തില്‍ കയറ്റുന്നതിനിടെ പ്രതികള്‍ക്ക് നേരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

കേസിലെ മുഖ്യ പ്രതി ഷിബിലിയെ കല്ലയില്‍ ഉള്ള ഇലക്ട്രിക് കടയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. ഇവിടെവച്ചായിരുന്നു പ്രതികള്‍ സിദ്ദിഖിന്റെ മൃത്‌ദേഹം മുറിച്ചുമാറ്റാനുള്ള കട്ടര്‍ വാങ്ങിയത്. തുടര്‍ന്ന് തുടര്‍ന്ന് ട്രോളിബാഗ് വാങ്ങിയ മാനാഞ്ചിറയിലും തെളിവെടുപ്പ് നടന്നു. ജൂണ്‍ 2 നാണ് പ്രതികളായ ഫര്‍ഹാന, ഷിബിലിഎന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിക്കുക.

Leave a Reply

Your email address will not be published.