സിഎഎ നടപ്പാക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ ജയില്‍ നിര്‍മിച്ചത് കേരളത്തില്‍; തുറന്നടിച്ച്‌ കെ സുരേന്ദ്രന്‍

Spread the love

കോഴിക്കോട് പൗരത്വം നിയമം എന്ത് വന്നാലും നടപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ അത് നടപ്പാക്കില്ലെന്ന് പിണറായി വിജയന്‍ പറയുന്നതില്‍ കാര്യമില്ല.

സിഎഎ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് വന്ന ശേഷം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പാകിസ്താനില്‍ നിന്നടക്കം വന്നിട്ടുള്ള ഇന്ത്യക്കാര്‍ അല്ലാത്ത പൗരന്മാരെ പിടിച്ച്‌ അകത്തിടാനുള്ള കോണ്‍സട്രേഷന്‍ ക്യാമ്ബ് കൊല്ലത്ത് വന്നിട്ടുണ്ട്.

പ്രത്യേക ജയില്‍ രാജ്യത്ത് ആദ്യമായി സ്ഥാപിച്ചിക്കുന്നത് കേരളത്തിലാണ്. കേന്ദ്ര നിര്‍ദേശാനുസരണമാണ് പിണറായി സര്‍ക്കാര്‍ ഇങ്ങനെ ഒരു തടവുകേന്ദ്രം കേരളത്തില്‍ സ്ഥാപിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. താന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. ആദ്യം സിഎഎ നടപ്പാക്കുന്ന സംസ്ഥാനം കേരളമായിരിക്കും. വലിയ വഞ്ചനയാണ് കാണിക്കുന്നത്.

മുപ്പത് ശതമാനം വരുന്ന മുസ്ലീങ്ങളെ നിങ്ങളെ ഈ രാജ്യത്ത് നിന്ന് പുറത്താക്കും, പൗരത്വം നിഷേധിക്കും, ഞാന്‍ നിങ്ങളെ സംരക്ഷിക്കും എന്നൊക്കെയാണ് പിണറായി വിജയന്‍ പറയുന്നത്. ഇത് രാഷ്ട്രീയമായ കാര്യമല്ല. ഇത് മോദിയുടെ ഗ്യാരന്റിയാണ്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ ഓരോ കാര്യവും നടപ്പാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുമ്ബുള്ള വാഗ്ദാനം പൂര്‍ത്തിയാക്കുന്നതാണിത്. വേറെയും ഗ്യാരന്റികള്‍ പലപ്പോഴായി ചെയ്തിട്ടില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു. സിഎഎ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തിട്ട് കൊല്ലമെത്രയായി. അതിന് വേണ്ടി എന്തെല്ലാം നിയമനടപടികള്‍ നടന്നു. തിരഞ്ഞെടുപ്പിന് മുമ്ബാണ് പ്രഖ്യാപനം എന്നത് വിഷയമല്ല. ഇപ്പോള്‍ വണ്‍ ഇന്ത്യ വണ്‍ ഇലക്ഷന്‍ വരുന്നുണ്ട്. അതിന് വേണ്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോണ്‍സട്രേഷന്‍ ക്യാമ്ബ് എന്ന് ബിജെപി പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ എന്ത് പറഞ്ഞാലും അതാദ്യം നടപ്പാക്കുന്നത് കേരളത്തിലാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറയുന്നു. കേരളത്തില്‍ സിഎഎ നടപ്പാക്കില്ലെന്ന് പറയാന്‍ എന്തധികാരമാണ് പിണറായിക്ക് ഉള്ളത്. ഇക്കാര്യത്തില്‍ പിണറായി വിജയന്‍ തന്നെ വിശദീകരിക്കട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.