സാമ്ബത്തിക തട്ടിപ്പിന് കൂട്ടുനിന്നു; നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുൻ സി.ഇ.ഒ ക്ക് 25 ലക്ഷം പിഴ

Spread the love

സാമ്ബത്തിക ക്രമക്കേടില്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ.എസ്.ഇ) മുൻ സി.ഇ.ഒ ചിത്ര രാമകൃഷ്ണന് പിഴയിട്ട് സുപ്രിം കോടതി.

എൻ.എസ്.ഇയുടെ സി.ഇ.ഒ ആയിരുന്ന സമയത്ത് സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നതിനാണ് പിഴ. 25 ലക്ഷം രൂപ പിഴയൊടുക്കാനാണ് സുപ്രിം കോടതി നിർദേശം. ഈ കേസില്‍ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ (എസ്.എ.ടി) നേരത്തെ അഞ്ചു കോടി രൂപ പിഴയിട്ടത് കേസിനുപോയി പിഴ തുക സുപ്രിം കോടതി കുറച്ചതാണ്. കേസ് വീണ്ടും മാർച്ചിലേക്ക് വാദം കേള്‍ക്കാൻ മാറ്റിവച്ചിട്ടുണ്ട്. 

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ശിക്ഷ ഭാഗികമായി ശരിവച്ച സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണല്‍ ഉത്തരവിനെതിരെയാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ചിത്ര രാമകൃഷ്ണൻ നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതി നോട്ടിസ് അയച്ചത്. എസ്.എ.ടി ഉത്തരവ് സ്‌റ്റേ ചെയ്യുന്നതിനായി 25 ലക്ഷം രൂപ പിഴയുടെ പകുതി കെട്ടിവയ്ക്കാൻ കോടതി ചിത്ര രാമകൃഷ്ണയോട് നിർദ്ദേശിച്ചു.

കേസ് മാർച്ചില്‍ വീണ്ടും പരിഗണിച്ചേക്കും. വിവിധ കേസുകളാണ് ചിത്രക്കെതിരെ നിലവിലുള്ളത്. മിക്ക കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published.