സമരാഗ്നി വേദിയിലെ ദേശീയഗാനം; നേതാക്കളെ വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റിന്റെ ഫേസ്ബുക് പോസ്റ്റ്

Spread the love

കോണ്‍ഗ്രസിന്റെ സമരാഗ്നി വേദിയില്‍ ദേശീയഗാനം തെറ്റിച്ച്‌ പാടിയ വിഷയത്തില്‍ നേതാക്കളെ വിമർശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് .

സ്റ്റേജും മൈക്കും പൊതുജനം വലിയ സംഭവമാക്കുന്നില്ലെന്ന തിരിച്ചറിവ് നേതാക്കള്‍ക്ക് വേണമെന്നാണ് ഹാരിസ് ഫേസ്ബുക്കില്‍ കുറിച്ചത്. നേതാക്കളുടെ ജാഗ്രത കുറവിന് നല്‍കേണ്ടി വരുന്നത് കനത്ത വിലയാണ്. എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കാറ്റില്‍ പറന്നു പോയിട്ടുണ്ട്. കഴിവുള്ളവരെ ഒരു കുറ്റിയിലും തളച്ചിടാൻ കഴിയില്ല. അല്ലാത്തവർ സ്റ്റേജില്‍ താമസമാക്കിയും മൈക്കിന് മുന്നില്‍ കിടന്നുറങ്ങിയും അഭ്യാസം തുടരുമെന്നും ഹാരിസ് മുദൂർ.

സമരാഗ്നി വേദിയില്‍ പാലോട് രവി ദേശീയഗാനം തെറ്റായി പാടുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്‌. അതേസമയം, വിഡി സതീശന്‍ സുധാകരനെ വേദിയില്‍ തിരുത്തി കനത്ത ചൂടിലും 5 മണിക്കൂര്‍ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു, 12 നേതാക്കള്‍ പ്രസംഗിച്ചു, കനത്ത ചൂടുകാരണം അവര്‍ മടങ്ങിയതാണ് അതില്‍ സുധാകരന് വിഷമം വേണ്ടെന്നും സതീശന്‍ വേദിയില്‍ പറഞ്ഞു

Leave a Reply

Your email address will not be published.