സച്ചിൻ പൈലറ്റും ”കൈ” വിടുന്നു; ‘ പ്ര​ഗതിശീൽ കോൺ​ഗ്രസ് ‘ പുതിയ പാർട്ടി

Spread the love

രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ​ഗെഹ്‌ലോട്ടുമായി ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റ് കോൺ​ഗ്രസ് വിടുമെന്ന് സൂചന. ‘പ്ര​ഗതിശീൽ കോൺ​ഗ്രസ്’ എന്ന പേരിലാണ് പാർട്ടി എന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 11ന് പുതിയ പാർട്ടി സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകും. സച്ചിൻ പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാർഷിക ദിനമായ അന്ന് റാലി നടത്തിയായിരിക്കും പ്രഖ്യാപനം. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനം ഐപാക് ആണ് സച്ചിന്റെ പാർട്ടി രൂപീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതെന്ന റിപ്പോർട്ടുകളുണ്ട്.

​ഗെ​ഹ്‌ലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ കോൺ​ഗ്രസ് ഹൈക്കമാൻഡ് പല ശ്രമങ്ങളും നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ മെയ് 29ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ മുൻകൈയെടുത്തു ഇരുവരേയും ഒന്നിച്ചിരുത്തി സംസാരിച്ചിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം പിണക്കങ്ങൾ മറന്നു ഒറ്റക്കെട്ടായി നീങ്ങാനും ധാരണയിലെത്തിയിരുന്നു. അതിനിടെയാണ് സച്ചിന്റെ അപ്രതീക്ഷിത നീക്കം.

Leave a Reply

Your email address will not be published.