സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങ‍ള്‍ വെള്ളിയാ‍ഴ്ച വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും

Spread the love

2022 ലെ സംസ്ഥാന  ചലച്ചിത്ര അവാർഡുകൾ ഇന്ന്‌ പ്രഖ്യാപിക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പകൽ മൂന്നിന്‌ പിആർ ചേംബറിൽ പുരസ്‌കാര പ്രഖ്യാപനം നടത്തും. ഇത്തവണ 156 ചിത്രങ്ങളാണ്‌ മത്സരത്തിനുണ്ടായിരുന്നത്. പ്രാഥമികതലത്തിലെ രണ്ടു ജൂറികൾ വിലയിരുത്തിയ 30 ശതമാനം ചിത്രങ്ങളാണ്‌ അന്തിമ ജൂറി കണ്ടത്‌. മികച്ച നടൻ, നടി, സിനിമ, സംവിധായകൻ എന്നീ വിഭാഗങ്ങളിൽ ശക്തമായ മത്സരമുണ്ടായെന്നാണ്‌ സൂചന. കുട്ടികളുടെ വിഭാഗത്തിൽ എട്ടുചിത്രങ്ങളും മത്സരിച്ചു.  ബംഗാളി സംവിധായകനും നടനുമായ ഗൗതംഘോഷാണ്‌ അന്തിമ ജൂറി ചെയർമാൻ.19 ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് പുരസ്‌കാര പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ഈ വര്‍ഷം ആകെ 154 ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. ഇതില്‍ എട്ടെണ്ണം കുട്ടികളുടെ സിനിമകളാണ്. ജൂണ്‍ 19 ന് ആരംഭിച്ച പ്രദര്‍ശനങ്ങളില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ ചേര്‍ന്ന് രണ്ടാം റൌണ്ടിലേക്ക് തെരഞ്ഞെടുത്തത് 42 ചിത്രങ്ങളാണ്.

Leave a Reply

Your email address will not be published.