സംസ്ഥാനത്ത് മഴ ശക്തം; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Spread the love

സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം , കൊല്ലം ഒഴികെയുള്ള മറ്റ് 12  ജില്ലകളിലും ഇന്ന്  ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം ജില്ലയിൽ യെല്ലോ അലർട്ടാണ്. അടുത്ത മൂന്നു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കാറ്റിൻറെ വേഗത , ഉയർന്ന തിരമാല എന്നിവയ്ക്കുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് തീരദേശ മേഖലയ്ക്ക് പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 14 ജില്ലകളിലും കൺട്രോൾ റൂമുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.