സംസ്ഥാനത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധി: ശമ്ബളം മുടങ്ങി, ചരിത്രത്തിലാദ്യം; പെൻ‌ഷൻ വൈകി

Spread the love

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്ബളം മുടങ്ങി. കൂടാതെ ജീവനക്കാരുടെ പെൻഷനും മുടങ്ങി.

ട്രെഷറി അക്കൗണ്ടറില്‍ പണം എത്തിയെങ്കിലും പിൻവലിക്കാൻ കഴിഞ്ഞില്ല. സാങ്കേതിക തടസമെന്ന് ഔദ്യോഗിക വിശദീകരണം. 5 ലക്ഷത്തോളം ജീവനക്കാരാണ് സംസ്ഥാനത്ത് ഉള്ളത്.

ഇ ടി എസ് ബി യില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണമാണ് തടസ്സപ്പെട്ടത്. ആദ്യ പ്രവൃത്തി ദിവസം ശമ്ബളം ലഭിക്കേണ്ട ജീവനക്കാരില്‍ മിക്കവാറും പേർക്ക് ശമ്ബളം ലഭിച്ചില്ല. സാങ്കേതിക തകരാറാണ് കാരണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.

ശമ്ബളവിതരണം വൈകിയതോടെ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗണ്‍സില്‍ രംഗത്തെത്തി. ടി എസ് ബി അക്കൗണ്ടുള്ള ജീവനക്കാർക്കും പെൻഷൻകാർക്കും മാത്രമാണ് ശമ്ബളവും പെൻഷനും ലഭിച്ചത്. ഇവരുടെ എണ്ണം പരിമിതമാണ്.ശമ്ബളവും പെൻഷനും വിതരണം ചെയ്യാനാകാത്ത സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെയും ധനകാര്യ മിസ് മാനേജ്മെൻ്റിൻ്റെയും ദുരന്തഫലമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. ധൂർത്തിനും ആഡംബരത്തിനും നിർലോഭം പണം ചെലവഴിക്കുന്ന സർക്കാർ ,ശമ്ബളവും പെൻഷനും നല്‍കാതെ ജീവനക്കാരെയും പെൻഷൻകാരെയും ശ്വാസം മുട്ടിക്കുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു

Leave a Reply

Your email address will not be published.